പേരാവൂർ: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകാനുള്ള ഏഴ് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണവത്തെ സലാഹുദ്ദീൻ (29), നിസാമുദ്ദീൻ (30), അജ്മൽ (20), കോളയാട്ടെ നൗഷാദ് (35), നീർവേലിയിലെ അഷ്കർ നന്നോറ (32), മുഴക്കുന്നിലെ സഫീർ (27), കോളയാട്ടെ അഷ്ഫർ (21) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
കേസിൽ ആറുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. 2018 ജനുവരി 19ന് വൈകുന്നേരം കോളയാട് കൊമ്മേരിയിൽ ആട് ഫാമിനു സമീപം വച്ചാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്. വയനാട്ടിലേക്കു കടന്നപ്രതികളിൽ ചിലരെ ഒരു മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്യാമപ്രസാദ് വധം: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
01:07 AM Oct 07, 2018 | Deepika.com