ഓർമിക്കാൻ

01:07 AM Oct 07, 2018 | Deepika.com
സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ഴ്സ് നി​യ​മ​നം

ക​ണ്ണൂ​ർ: സൗ​ദി അ​റേ​ബ്യ​ൻ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ റി​യാ​ദി​ലു​ള്ള കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി ഇ​ന്‍റേ​ൺ​ഷി​പ്പ് കൂ​ടാ​തെ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത സേ​വ​ന പ​രി​ച​യ​മു​ള്ള ബി​എ​സ്‌​സി, എം​എ​സ്‌​സി, പി​എ​ച്ച്ഡി ന​ഴ്സു​മാ​രെ (സ്ത്രീ​ക​ൾ മാ​ത്രം) തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​തി​നു ചു​ത​ല​പ്പെ​ട്ട കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡേ​പെ​ക് ന​വം​ബ​ർ 19 മു​ത​ൽ 23 വ​രെ തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ബ​യോ​ഡാ​റ്റ ഒ​ഡേ​പെ​ക് വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മാ​തൃ​ക​യി​ൽ 30 ന​കം gcc@odepc.in എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ www. odepc.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്

ക​ണ്ണൂ​ർ: അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്ക്-​കി​ഴ​ക്ക് ഭാ​ഗ​ത്താ​യി രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് ചു​ഴ​ലി​ക്കാ​റ്റി​നും ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ തീ​ര​ത്തേ​ക്ക് എ​ത്തേ​ണ്ട​താ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ക​ണ്ണൂ​ർ അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ന് 60 കീ​ലോ​മീ​റ്റ​ർ വ​രെ ശ​ക്തി പ്രാ​പി​ക്കാ​നും ഇ​ട​യു​ണ്ട്. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട​രു​തെ​ന്നും അ​റി​യി​ച്ചു.

റീ​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാം

ക​ണ്ണൂ​ർ: സം​സ്ഥാ​ന വ​നി​താ​വി​ക​സ​ന കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ വ​നി​ത​ക​ൾ​ക്കാ​യി പി​ലാ​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ച്ച് ഫി​നി​ഷിം​ഗ് സ്കൂ​ളി​ൽ 17നു ​ആ​രം​ഭി​ക്കു​ന്ന റീ​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. 60 ദി​വ​സ​ത്തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ക​മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ്, ഇ​ന്‍റ​ർ​വ്യൂ മാ​നേ​ജ്മെ​ന്‍റ്, പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. പ്ല​സ് ടു, ​ത​ത്തു​ല്യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ദാ​രി​ദ്യ്ര രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​ർ​ക്ക് ഫീ​സ് ആ​നു​കൂ​ല്യ​വും, കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് പ്ലേ​സ്മെ​ന്‍റ് സ​ഹാ​യ​വും ന​ൽ​കും. ഫോ​ണ്‍: 04972800572, 9496015018.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ജോ​ലി ഒ​ഴി​വ്

ക​ണ്ണൂ​ർ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ്ണൂ​ർ ഓ​ഫീ​സി​ൽ വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ, ഷി​ഫ്റ്റ് അ​സി​സ്റ്റ​ന്‍റ്, ക്ലീ​ന​ർ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത 55 വ​യ​സി​ൽ താ​ഴെ​യു​ള്ള വി​മു​ക്ത ഭ​ട​ൻ​മാ​ർ 11 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ന്പ് എം​പ്ലോ​യ്മെ​ന്‍റ് കാ​ർ​ഡ് സ​ഹി​തം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 350 രൂ​പ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.

ഗാ​ർ​ഹി​ക അ​തി​ക്ര​മ ഇ​ര​ക​ൾ​ക്ക് ധ​ന​സ​ഹാ​യം

ക​ണ്ണൂ​ർ: ഗാ​ർ​ഹി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ജി​ല്ല​യി​ലെ സ്ത്രീ​ക​ൾ​ക്കു​ള്ള ആ​ശ്വാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ൽ 2018-19 വ​ർ​ഷ​ത്ത​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തോ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക​വ​രു​മാ​നം ഉ​ള്ള​വ​രോ ആ​യ ഗാ​ർ​ഹി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. 20 നു ​മു​ൻ​പ് അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സി​ലാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക ഐ​സി​ഡി എ​സ് ഓ​ഫീ​സു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ധ​ന​സ​ഹാ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ: പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടാ​ത്ത വാ​ർ​ഷി​ക​വ​രു​മാ​നം ഉ​ള്ള​വ​രു​മാ​യ ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.bcdd.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0495 2377786.

കൈ​ത്ത​റി ജീ​വ​ന​ക്കാ​ർ​ക്ക് ജി​എ​സ്ടി പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: കൈ​ത്ത​റി വി​ക​സ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ, ഹാ​ന്‍റെ​ക്സ്, ഹാ​ൻ​വീ​വ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​യി ജി​എ​സ്ടി, ഷോ​റൂം മാ​നേ​ജ്മെ​ന്‍റ്, ഇ-​ഗ​വേ​ണ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​നം 11 ന് ​രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹാ​ൻ​ഡ​ലൂം ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കും. ഫോ​ണ്‍: 0484-2550322, 9447974031, 9539772373.

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

ക​ണ്ണൂ​ർ: ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും പ​ത്തി​ന് മി​ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ഇ​രി​ട്ടി: ആ​റ​ളം ഫാം ​ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ഹി​ന്ദി ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്നു. താ​ത്​പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം.