ല​ഹ​രി​വ​സ്തു ക​ട​ത്ത്: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം

12:43 AM Oct 07, 2018 | Deepika.com
ക​ൽ​പ്പ​റ്റ: അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ജി​ല്ല​യി​ലേ​ക്കു ക​ട​ത്തു​ന്ന​തു ത​ട​യാ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു. ല​ഹ​രി വ​സ്തു ക​ട​ത്തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം ജി​ല്ല​യി​ൽ എ​ക്സൈ​സ് 363 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ബ്കാ​രി-36, എ​ൻ​ഡി​പി​എ​സ് 39, കോ​ട്പ-288 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം.

പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 256 റെ​യ്ഡു​ക​ളും ന​ട​ത്തി. 13 അ​ബ്കാ​രി കേ​സു​ക​ളി​ലും 33 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30.400 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ത​ര കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത തൊ​ണ്ടി​മു​ത​ലു​ക​ൾ: ചാ​രാ​യം-​ഒ​ന്പ​തു ലി​റ്റ​ർ, വാ​ഷ്- 1572 ലി​റ്റ​ർ, ക​ഞ്ചാ​വ്-19.685 കി​ലോ​ഗ്രാം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ-309.490 കി​ലോ​ഗ്രാം. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന 20.895 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. കോ​ട്പ ഫൈ​നാ​യി 55,700 രൂ​പ ഈ​ടാ​ക്കി. 3541 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ല​ഹ​രി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടെ​ണ്ണം പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ൽ 378 ക​ള്ളു​ഷാ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 39 സാന്പിളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ 10,598, ബാ​വ​ലി​യി​ൽ 3,401, തോ​ൽ​പ്പെ​ട്ടി​യി​ൽ 2,783 വാ​ഹ​ന​ങ്ങ​ൾ എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ക​ള​ക്‌ടറേറ്റി​ൽ ചേ​ർ​ന്ന ജ​ന​കീ​യ വി​മു​ക്തി യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു സ്കൂ​ളു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ, ട്രൈ​ബ​ൽ ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കും. വി​മു​ക്തി പ​രാ​തി​പ്പെ​ട്ടി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്നും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.