മ​ണ്ണ് സം​ര​ക്ഷ​ണം: ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

12:43 AM Oct 07, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ
മ​ണ്ണു​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദു​ര​ന്ത പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ പി.​യു. ദാ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ ഭൂ​മി​യു​ടെ വി​നി​യോ​ഗം ശാ​സ്ത്രീ​യ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഴ ദി​ന​ങ്ങ​ൾ ജി​ല്ല​യി​ൽ കു​റ​യു​ക​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​തി​ഭാ​സ​മാ​ണു​ള്ള​ത്. ര​ണ്ടു​വ​ർ​ഷം​കൊ​ണ്ടു പെ​യ്യേ​ണ്ട മ​ഴ 80 ദി​വ​സം​കൊ​ണ്ട് പെ​യ്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. വ​യ​നാ​ട്ടി​ൽ മ​ണ്ണി​ടി​ച്ച​ിലും ഉ​രു​ൾ​പ്പൊ​ട്ട​ലു​മ​ട​ക്കം 244 ഭൗ​മ​നാ​ശം സം​ഭ​വി​ച്ച​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണെ​ന്നും പി.​യു. ദാ​സ് വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീസ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം എ​ട്ടി​നു രാ​വി​ലെ 12ന് ​ക​ള​ക്ട​റേ​റ്റി​ൽ പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തോ​ടെ സ​മാ​പി​ക്കും.