തിരുവനന്തപുരം: കിള്ളിയാർ സിറ്റി മിഷൻ കിള്ളിയാർ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വഴയില മുതൽ കല്ലടിമുഖം വരെയുള്ള നഗരമേഖലയിലെ കിള്ളിയാറിന്റെ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
മൊബൈൽ ഫോണ് കാമറ, അമച്വർ കാമറ, ഡിഎസ്എൽആർ കാമറ എന്നീ വിഭാഗങ്ങളിലായി പൊതുജനങ്ങൾക്കും മാധ്യമ ഫോട്ടോഗ്രാഫർമാർക്കുമായി പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോട്ടോകൾ 12 x18 സൈസിൽ പ്രിന്റായോ സിഡിയായോ നഗരസഭ മെയിൻ ഓഫീസിന് മുൻവശത്തുള്ള കിള്ളിയാർ സിറ്റി ഓഫീസിൽ നേരിട്ടോ killiyarcitymission@gmail.com എന്ന ഇ-മെയിലിലോ അയച്ചു നൽകാവുന്നതാണ്. മാധ്യമ ഫോട്ടോഗ്രാഫർമാർ എൻട്രി അയയ്ക്കുന്പോൾ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ് കൂടി വയ്ക്കേണ്ടതാണ്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 17 വൈകുന്നേരം അഞ്ച്.
കിള്ളിയാർ സിറ്റി മിഷൻ; ഫോട്ടോഗ്രാഫി മത്സരം
12:13 AM Oct 07, 2018 | Deepika.com