മാറനല്ലൂർ: നെയ്യാറ്റിൻകര രൂപതയിലെ തീർഥാടന ദേവാലയമായ തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയ തിരുനാളിന് ഇന്നു സമാപനമാവും.
രാവിലെ 10.15 ന് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. ഫാ.തോമസ് ഈനോസ്,ഫാ.വി.എൽ. പോൾ തുടങ്ങിയവർ സഹകാർമികരാവും ദിവ്യബലിയെ തുടർന്ന് സ്നേഹവിരുന്നും ഉണ്ടാവുമെന്ന് ഇടവക വികാരി ഫാ.ഇഗ്നേഷ്യസ് അറിയിച്ചു.
തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയ തീർഥാടനത്തിന് ഇന്നു സമാപനം
12:13 AM Oct 07, 2018 | Deepika.com