10,000 രൂ​പ കി​ട്ടാ​ത്ത​വ​ർ​ക്ക് ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കാം

12:02 AM Oct 07, 2018 | Deepika.com
കൊ​ച്ചി: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 10,000 രൂ​പ ല​ഭ്യ​മാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​വ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രും അ​ർ​ഹ​ത​യു​ള്ള​വ​രും ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ത്ത​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള അ​റി​യി​ച്ചു.

ബാ​ങ്കി​ൽ​നി​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​സി​ച്ച കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​പ്പീ​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ജി​ല്ല​യി​ലെ താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഇ​ന്നും പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന​കം അ​പ്പീ​ൽ ന​ൽ​കി​യ​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഇ​ന്ന​ത്തോ​ടെ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ നി​ർ​ദേ​ശം. താ​ലൂ​ക്കു​ത​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും 15ഓ​ടെ തു​ക വി​ത​ര​ണം ചെ​യ്തു ധ​ന​സ​ഹാ​യ​വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.