ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ാൻ നിർദേശം

12:02 AM Oct 07, 2018 | Deepika.com
കൊ​ച്ചി: ജി​ല്ല​യി​ലെ വി​വി​ധ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ചെ​റു​കി​ട, വ​ൻ​കി​ട ജ​ന​സേ​ച​ന പ​ദ്ധ​തി​ക​ൾ, പെ​രി​യാ​ർ-​മൂ​വാ​റ്റു​പു​ഴ വാ​ലി പ്രോ​ജ​ക്ടു​ക​ൾ, ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് എ​ന്നി​വ​യ്ക്കു കീ​ഴി​ൽ വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ക. നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും ശേ​ഷി​ക്കു​ന്ന​വ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ 136 ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്ക് ഒ​രാ​ഴ്ച​യ്ക്ക​കം ഭ​ര​ണാ​നു​മ​തി ല​ഭി​ക്കും. മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പെ​രി​യാ​ർ വാ​ലി​യു​ടെ ആ​ക്ഷ​ൻ പ്ലാ​ൻ അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താ​ൽ​കാ​ലി​ക ബ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​വ​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.