പ്ലൈ​വു​ഡ് മേ​ഖ​ല​യി​ലെ ജി​എ​സ്ടി ത​ട്ടി​പ്പ്: പ്ര​തി​ദി​നം 60 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ക​ന്പ​നി ഉ​ട​മ​ക​ൾ

12:02 AM Oct 07, 2018 | Deepika.com
കൊ​ച്ചി: ജി​ല്ല​യി​ലെ പ്ര​ധാ​ന പ്ലൈ​വു​ഡ് വ്യ​വ​സാ​യ മേ​ഖ​ല​യാ​യ പെ​രു​ന്പാ​വൂ​രി​ൽ പ്ര​തി​ദി​നം അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ ജി​എ​സ്ടി ത​ട്ടി​പ്പു ന​ട​ക്കു​ന്ന​താ​യി സോ​മി​ൽ ഓ​ണേ​ഴ്സ് ആ​ൻ​ഡ് പ്ലൈ​വു​ഡ് മാ​നു​ഫാ​ക്ച്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. വ്യാ​ജ ബി​ല്ലു​ക​ൾ ഉ​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന വ​ൻ ലോ​ബി​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ക​ന്പ​നി ഉ​ട​മ​ക​ൾ​പ്പോ​ലും ഇ​വ​രു​ടെ സ്വാ​ധീ​ന വ​ല​യി​ലാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് എം.​എം. മു​ജീ​ബ് റ​ഹ്‌​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പെ​രു​ന്പാ​വൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ടി വ്യ​വ​സാ​യി​ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തി​നു പി​ന്നി​ൽ വ്യാ​ജ ജി​എ​സ്ടി ബി​ല്ല് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ജ ബി​ല്ലി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ ഒ​രു​വി​ഭാ​ഗം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തോ​ടെ പെ​രു​ന്പാ​വൂ​രി​ൽ നീ​ണ്ട കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ടി​വ്യ​വ​സാ​യം ത​ക​രാ​തി​രി​ക്കാ​നാ​ണ് മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് ത​ടി തൂ​ക്കു​ന്ന​ത് മാ​റ്റി​യ​ത്. പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യോ​ടു​കൂ​ടി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റ് വീ​ണ്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യും മു​ജീ​ബ് റ​ഹ്മാ​ൻ പ​റ​ഞ്ഞു.