മണ്ണാർക്കാട്: ആശുപത്രിപ്പടിയിലെ അഴുക്കുചാൽ നിർമ്മാണം നിലവിലെ അളവ് പ്രകാരം പുനരാരംഭിക്കുമെന്ന് താലൂക്ക് സഭയിൽ ഉദ്യോഗസ്ഥർ.മണ്ണാർക്കാട് താലൂക്ക് സഭ മിനി സിവിൽ സ്റ്റേഷനിൽ ചേർന്നു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് വികസനസമിതി യോഗം ചേർന്നത്. പതിവ് പോലെ നഗരത്തിലെയും ഗ്രാമ മേഖലകളിലെയും വിവിധ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്തു .
പ്രകൃതി ദുരന്തത്തിനു ശേഷം ആദ്യ മായി ചേർന്ന യോഗത്തിൽ കൃഷി വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും അഭാവം യോഗത്തിൽ പ്രതിഷേധമുയർത്തി. ദേശീയ പാതയുടെ നിർമ്മാണത്തിലെ തടസ്സങ്ങളെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ഉയർന്നു ആശുപത്രിപ്പടിയിൽ സ്തംഭിച്ച അഴുക്കു ചാൽ നിർമ്മാണം ഉടനടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇക്കാര്യത്തിൽ സ്വകാര്യ കെട്ടിട ഉടമയുടെ സ്ഥലത്തുള്ള സർവ്വേ സംബന്ധിച്ച് ധാരണയായതിനെ തുടർന്നാണ് നിർമ്മാണ പ്രവൃത്തികൾ തുടരുന്നത് മണ്ണാർക്കാട് നഗരസഭയിൽ പുതുതായി നിർമ്മിച്ച ടോയ്ലെറ്റിൽ പൊതുജനങ്ങളിൽ നിന്നുള്ള പിരിവു സുതാര്യമാക്കണമെന്നു യോഗത്തിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ഷെരിഫ് പറഞ്ഞു ജനങ്ങളുടെ പരതികൾ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതിസെൽ മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചതായി തഹസിൽദാർ നസിം ഖാൻ അറിയിച്ചു സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റ് എത്രയും വേഗം ഉപയോഗ യോഗ്യമാക്കണമെന്നു സഭയിൽ ആവശ്യമുയർന്നു .12 മണിയോട് കൂടി സഭ പിരിഞ്ഞു
ആശുപത്രിപ്പടിയിലെ അഴുക്കുചാൽ നിർമാണം നിലവിലെ അളവ് പ്രകാരം പുനരാരംഭിക്കും
11:15 PM Oct 06, 2018 | Deepika.com