കെഎസ്ഇബി ജീവനക്കാരനു മർദനം

11:15 PM Oct 06, 2018 | Deepika.com
നെന്മാറ : വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തു​കൊ​ണ്ടു ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ കെ എസ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. പ​രു​ക്കേ​റ്റ നെന്മാ​റ സെ​ക്ഷ​ൻ ജീ​ന​ക്കാ​ര​ൻ വി​ത്ത​ന​ശ്ശേ​രി നെ​യ്ത​ക്കോ​ട് ക​ള​ത്തി​ൽ വി​വേ​കാ​ന​ന ്ദ​ബോ​സി​നെ(37) നെന്മാ​റ സാ​മൂ​ഹി​ക കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​ക​യ്പ​ഞ്ചേ​രി​യി​ലാ​ണു സം​ഭ​വം. ഫീ​സ​ട​യ്ക്കാ​ത്ത കാ​ര്യം ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി കൃ​ത്യം നി​ർ​വ്വ​ഹി​ക്കു​ന്ന​തി​നി​ടെ അ​സ​ഭ്യം പ​റ​ഞ്ഞു മ​ർ​ദ്ദി​ച്ച​താ​യാ​ണു പ​രാ​തി. ത​നി​ച്ചു​പോ​യ ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ​ഫോ​ണും നി​ർ​മ്മാ​ണം ന​ട​ന്നു​വ​രു​ന്ന വീ​ട്ടി​ലു​ള്ള​വ​ർ ന​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.