പ്രതിഷേധ കൂട്ടായ്മ
11:15 PM Oct 06, 2018 | Deepika.com
അയിലൂർ: ശബരിമലയിൽ വനിതകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമല അയ്യപ്പസേവാസമാജം അയിലൂരിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ശബരിമല ആലങ്ങാട്ടെ യോഗം അംഗം ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. തെക്കേത്തറ പുരാതന അയ്യപ്പക്ഷേത്രത്തു നിന്നും ശിവക്ഷേത്രത്തിലേക്കു നടത്തിയ പ്രകടനത്തിനുശേഷം നടത്തിയ യോഗത്തിൽ ശ്യാം ചൈതന്യ പ്രഭാഷണം നടത്തി. സദാനന്ദൻനായർ പ്രസംഗിച്ചു. അനിൽആലിങ്കൽ, ഷാജി, രാജേഷ്, ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.