പാലക്കാട്: സിറ്റി ഡലവപ്പ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് നിർത്തിവെച്ച ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യാപാര സംഘടനകളുടെയും ഓട്ടോറിക്ഷക്കാരുടെയും തൊഴിലാളികളുടെയും ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും സംയുക്തആക്ഷൻ കൗണ്‍സിൽ പ്രതിഷേധ ജാഥ നടത്തി.
മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ സ്റ്റേഡിയം സ്റ്റാൻഡിൽ വെച്ച് സമാപിച്ചു. പി സി ഡി സി പ്രസിഡന്റ് കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഇല്ലാത്ത കോടതി വിലക്കിന്റെ പേരിൽ ബസ്സുടമകൾ സ്വീകരിച്ച നടപടി ധിക്കാരപരമാണെന്നും ഇത് അനുവദിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എ മുഹമ്മദ്റാഫി, ജയപാൽ, സുബ്രഹ്മണ്യൻ, ജോണ്സണ്, ടി പി സക്കറിയ,.ജാഫർ, കെ ആർ ചന്ദ്രൻ, ഹസ്സൻഹാജി, സിറാജ് പ്രസംഗിച്ചു.
പ്രതിഷേധ ജാഥ നടത്തി
11:11 PM Oct 06, 2018 | Deepika.com