കോട്ടയം: സമൂഹത്തിന്റെ വേദനകൾ ഹൃദയത്തിൽ ഒപ്പിയെടുത്ത് ഓരോ ഭാരതീയന്റെയും ഉള്ളിൽ ദേശീയ ബോധം ഉണർത്തിയ നേതാവാണ് മഹാത്മാഗാന്ധിയെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മുണ്ടകത്തിൽ. ശാസ്ത്രീ റോഡിലെ ഖാദി ഭവനിൽ നടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 30 ശതമാനം റിബേറ്റ് മേളയുടെ ഉദ്ഘാടനം കൗൺസിലർ സാബു പുളിമൂട്ടിൽ നിർവഹിച്ചു. ചാസ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, കുര്യാക്കോസ് ആന്റണി, ടി.ഡി. ജോസഫ് എന്നിവർ പ്രസംഗിച്ചു. കോട്ടയം, ചങ്ങനാശേരി, മല്ലപ്പള്ളി, തിരുവല്ല, പള്ളിക്കൂട്ടുമ്മ, പള്ളം, മാമ്മൂട് ഷോറൂമുകളിലും 15 വരെ ഡിസ്കൗണ്ട് മേള നടന്നു കൊണ്ടിരിക്കുകയാണ്.
ചാസ് ഗാന്ധിജയന്തി മഹോത്സവ് ഉദ്ഘാടനം ചെയ്തു
10:55 PM Oct 06, 2018 | Deepika.com