കാ​ര്‍​ഷി​ക​മേ​ള​യും കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു

10:31 PM Oct 06, 2018 | Deepika.com
പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് വ​ട​ക്കും​ഭാ​ഗം 679ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം കാ​ര്‍​ഷി​ക​മേ​ള​യും ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. പു​തി​യ​കാ​വ് ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ ദൈ​നം​ദി​നം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന സം​ശ​യ​ങ്ങ​ള്‍​ക്കും പ്ര​ശ്‌​ന നി​വാ​ര​ണ​ത്തി​നും വേ​ണ്ടി സ​മാ​ജ​മൈ​ത്രി എ​ന്ന കൂ​ട്ടാ​യ്മ​ക്കു തു​ട​ക്കം കു​റി​ച്ചു. ക​ര​യോ​ഗാം​ഗ​ങ്ങ​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്ധ​രാ​യ​വ​രു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​യ​മ​ജ്ഞ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണി​ത്. ക​ര​യോ​ഗാം​ഗ​ങ്ങ​ള്‍​ക്ക് നി​യ​മ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ പ​രി​ഹാ​ര​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​തി​ലൂ​ടെ ല​ഭി​ക്കും. പൊ​ന്‍​കു​ന്നം എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും നാ​യ​ക​സ​ഭാം​ഗ​വു​മാ​യ എം.​എ​സ്. മോ​ഹ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​ഡി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്ആ​ര്‍ സെ​ല്‍ യൂ​ണി​റ്റ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഉ​പ​ഭോ​ക്തൃ​കോ​ട​തി പ്ര​സി​ഡ​ന്‍റ് പി. ​സ​തീ​ശ് ച​ന്ദ്ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ര​ഘു ബി. ​മേ​നോ​ന്‍ പ​ദ്ധ​തി​വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​ച്ച്ആ​ര്‍ സെ​ല്‍ യൂ​ണി​യ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. വി​ജ​യ​കു​മാ​ര്‍, സ​മാ​ജ​മൈ​ത്രി യൂ​ണി​റ്റ് വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ജ​ഗ​ൻ​മ​യ​ലാ​ല്‍, ത​ഹ​സി​ല്‍​ദാ​ര്‍ ജി. ​അ​ജി​ത്കു​മാ​ര്‍, കെ​എ​സ്ഇ​ബി ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ സു​രേ​ഷ് ച​ന്ദ്, ചി​റ​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ റോ​ഷ​ന്‍ ജെ. ​ജോ​ര്‍​ജ്, എ​ച്ച്ആ​ര്‍ സെ​ല്‍ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി ര​മാ​ദേ​വി, ക​ര​യോ​ഗം സെ​ക്ര​ട്ട​റി പി.​എ​സ്. ഗോ​പി​ക്കു​ട്ട​ന്‍ നാ​യ​ര്‍, വ​നി​താ​ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.