ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്

10:29 PM Oct 06, 2018 | Deepika.com
മു​ണ്ട​ക്ക​യം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വ​ണ്ട​ൻ​പ​താ​ൽ പ​ത്ത് സെ​ന്‍റ് പ്ലാന്‌റേഷ​ൻ റോ​ഡി​നോ​ട് വാ​ർ​ഡ് മെം​ബ​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി. ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡി​ന്‍റെ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന അ​ഞ്ഞൂ​റ് മീ​റ്റ​ർ എം​പി ഫ​ണ്ടി​ൽ നി​ന്നും വാ​ർ​ഡ് മെം​ബ​റു​ടെ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തും ബാ​ക്കി ഭാ​ഗ​ത്തെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ര​ണ്ടു ല​ക്ഷം അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും വാ​ർ​ഡ് ക​മ്മി​റ്റി അ​റി​യി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ര​ജ​നി ഷാ​ജി, എ​ബി പ​ള്ളി​ത്താ​ഴെ, കെ.​സി ജോ​ൺ, ശ​ശി, ത​ങ്ക​മ്മ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.