എളേരിത്തട്ട്: ഇ.കെ.നായനാർ സ്മാരക ഗവ.കോളജിൽ സാമ്പത്തികശാസ്ത്ര വിഭാഗം സംഘടിപ്പിച്ച “കേരള പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം-പുതിയ കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിലുള്ള ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. രണ്ടാം ദിവസം എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ, കെ. സഹദേവൻ പ്രഭാഷണം നടത്തി.
ഡോ. രാജേഷ്. കെ, ഡോ. സന്തോഷ് മാത്യു, ജോബി തോമസ്, ഡോ. എസ്.പി.കുമാർ, ജോബി ജോസ്, കെ.എ.ജോൺസൺ, പി.പി. ശ്രീനിവാസ്, അനൂപ്കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മുംബൈ ഐഐടി, ട്രിച്ചി ഐ എഎം, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ പതിനഞ്ചോളം ഗവേഷണ പ്രബന്ധങ്ങൾ ഗവേഷണ വിദ്യാർഥികൾ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. മേഴ്സി ജോസഫ്, സാമ്പത്തിക ശാസ്ത്ര വിഭാഗം തലവൻ ഡോ. എൻ. കരുണാകരൻ, ഡോ. ജെയ്സൺ വി.ജോസഫ്, ടെസിമോൾ ജോർജ്, പി. കെ. രതീഷ്, പല്ലവി, സറീന, പ്രവീണ എന്നിവർ സംസാരിച്ചു. ഡോ. എൻ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബാബു സ്വാഗതവും ഡോ. അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
സാമ്പത്തികശാസ്ത്ര ദേശീയ സെമിനാർ സമാപിച്ചു
01:38 AM Oct 06, 2018 | Deepika.com