കുന്പള: ബസ് സഡൻ ബ്രേക്കിട്ടു നിർത്തിയതിനെ തുടർന്ന് യാത്രക്കാരിക്ക് ബസിനകത്തു വീണു പരിക്ക്. എടനാട് മുഖാരിക്കണ്ടത്തെ അബ്ദുല്ലയുടെ ഭാര്യ റസിയ (52)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുന്പളയിൽനിന്ന് മുഖാരിക്കണ്ടത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസിനകത്താണ് സംഭവം. കുന്പള പോലീസ് കേസെടുത്തു.
കർഷക സെമിനാർ ഇന്ന്
നർക്കിലക്കാട്: ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്കു 2.30 മുതൽ കർഷക സെമിനാർ സംഘടിപ്പിക്കും. ഗ്രാമീൺ ബാങ്ക് ഹാളിൽ വച്ച് നടക്കുന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ചന്ദ്രമ്മ ഉദ്ഘാടനം ചെയ്യും. റബർ തോട്ടത്തിലെ ഇടവിളകൃഷി എന്ന വിഷയത്തിലാണ് സെമിനാർ
ബസിനകത്ത് വീണ് യാത്രക്കാരിക്ക് പരിക്ക്
01:38 AM Oct 06, 2018 | Deepika.com