പി​പി​എ​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു നാ​ളെ കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്കം

01:38 AM Oct 06, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ഫ​ഷ​ണ​ല്‍ പ്രോ​ഗ്രാം ബു​ക്കിം​ഗ് രം​ഗ​ത്തെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ പ്ര​ഫ​ഷ​ണ​ല്‍ പ്രോ​ഗ്രാം ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍ (പി​പി​എ​എ​ഫ്) സം​സ്ഥാ​ന സ​മ്മേ​ള​നം ഏഴ്,എട്ട് തീയതികളിൽ കാ​ഞ്ഞ​ങ്ങാ​ട്ടു ന​ട​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​നു മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ‌ വി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ഗു​രു​വാ​യൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.45നു ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ട്ടി​നു വൈ​കു​ന്നേ​രം 3.30നു ​നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ല്‍നി​ന്ന് തൃ​ശൂ​രി​ൽ നി​ന്നു​ള്ള പു​ലി​ക​ളി സം​ഘ​വും ഫ്യൂ​ഷ​ന്‍ തം​ബോ​ല​യും വി​വി​ധ ഫ്ലോ​ട്ടു​ക​ളും അ​ണി​നി​ര​ക്കു​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര. അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​പി​എ​എ​ഫ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ന്‍, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ അ​നീ​ഷ് ര​വി, അ​നു ജോ​സ​ഫ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ക​ലാ​സ​മി​തി​ക​ളു​ടെ നാ​ട​കം, ഗാ​ന​മേ​ള, ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, മെ​ഗാ​ഷോ, നാ​ദ​സ്വ​ര ക​ച്ചേ​രി എ​ന്നി​വ ന​ട​ക്കും. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ഹാ​ളി​ലും പ​രി​സ​ര​ത്തു​മാ​യി ന​ട​ക്കുന്ന പ​രി​പാ​ടി​ക​ള്‍ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാം. പ​ത്ര​സമ്മേ​ള​ന​ത്തി​ല്‍ വി.​വി. ര​മേ​ശ​ന്‍, മ​ധു കൊ​ള​വ​യ​ല്‍, പ്ര​ഭാ​ക​ര​ന്‍ പു​ലി​ക്കോ​ട​ന്‍, ഗം​ഗ രാ​ധാ​കൃ​ഷ്ണ​ന്‍, ശ്യാം ​കി​ളി​മാ​നൂ​ര്‍, സേ​തു കു​ന്നു​മ്മ​ല്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.