കാഞ്ഞങ്ങാട്: ഇസാഫ് കണ്ണൂർ റീജൺ കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ സംരംഭകത്വ വികസന പരിപാടിയുടെ ബിസിനസ് ഓറിയന്റേഷൻ ട്രെയിനിംഗ് പരിപാടി വ്യാപാരഭവൻ ഹാളിൽ കണ്ണൂർ റീജണൽ മാനേജർ പി.പി.സനൽ ഉദ്ഘാടനം ചെയ്തു. ഇസാഫ് മെമ്പർ സർവീസ് ഡിപ്പാർട്ട്മെന്റ് മാനേജർ എം. വി.പ്രേമരാജൻ അധ്യക്ഷതവഹിച്ചു.
ഇസാഫ് കാഞ്ഞങ്ങാട്ബ്രാഞ്ച് അസി.മാനേജർ അഖിൽ, ഇസാഫ് കാഞ്ഞങ്ങാട് ബിഎസി മെമ്പർമാരായ നിമ്മി മോഹൻദാസ്, ലിൻഡ ആന്റണി, ഇസാഫ് വിമൻസ് റിസോഴ്സ് പേഴ്സൺമാരായ പി. രാജേശ്വരി പി. പ്രേമലത എന്നിവർ പ്രസംഗം നടത്തി. കെ. ഷീബ, എ.വിജയ എന്നിവർ ക്ലാസെടുത്തു.
ട്രെയിനിംഗ് ക്ലാസ് നടത്തി
01:36 AM Oct 06, 2018 | Deepika.com