പറമ്പിൽ സൂക്ഷിച്ച 20 ലോഡ് മണൽ പിടികൂടി
01:36 AM Oct 06, 2018 | Deepika.com
ബേക്കൽ: പള്ളിക്കര കടൽത്തീരത്തു നിന്നും കടത്തി പറമ്പിൽ സൂക്ഷിച്ച 20 ലോഡ് മണൽ ബേക്കൽ പോലീസ് പിടിച്ചെടുത്തു. പള്ളിക്കര ഐസ് പ്ലാന്റിനടുത്ത തീരത്തു നിന്നും രാത്രി ടിപ്പർ ലോറികളിൽ നിത്യേന മണൽ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ തെരച്ചിലിനൊടുവിലാണ് പള്ളിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണൽ സൂക്ഷിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ബേക്കൽ പ്രിൻസിപ്പൽ എസ്ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മണൽ പിടിച്ചെടുത്തത്. ഇതു പിന്നീട് റവന്യു അധികൃതർക്കു കൈമാറി.