ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ൽ ദീ​പി​ക ന​മ്മു​ടെഭാ​ഷാ പ​ദ്ധ​തി

01:36 AM Oct 06, 2018 | Deepika.com
ചാ​യ്യോ​ത്ത്: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി തു​ട​ങ്ങി. പ്രി​ൻ​സി​പ്പ​ൽ ടി.​വി.​പ്ര​കാ​ശ​ന് ദീ​പി​ക കൈ​മാ​റി ചാ​യ്യോ​ത്ത് മാ​സ് വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ​യും ജൈ​വ​ക​ർ​ഷ​ക​നു​മാ​യ ജോ​സ് വാ​ഴാം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ മാ​നേ​ജ​ർ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​ജോ​സ് വാ​ഴാം​പ്ലാ​ക്ക​ലാ​ണ് അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം മു​ത​ൽ സ്കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ദീ​പി​ക സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.


സി​ഗ്സി​നെ​തി​രേ വീ​ണ്ടും കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്തു നി​ക്ഷേ​പം സ്വീ​ക​രി​ച്ച് തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ നീ​ലേ​ശ്വ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​ഗ്സ് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ വീ​ണ്ടും കേ​സ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ഇ​ട​പാ​ടു​കാ​രെ വ​ഞ്ചി​ച്ച​തി​നെതുടർന്ന് ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. പു​തു​ക്കൈ ചേ​ടീ​റോ​ഡി​ലെ സി.​എം.​ക​ല്യാ​ണി​യു​ടെ പ​രാ​തി​യി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ സു​കു​മാ​ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കോ​ട്ട​യം സ്വ​ദേ​ശി രാ​ജീ​വ് മേ​ല​ത്ത്, വൃ​ന്ദ രാ​ജേ​ഷ്, ത​ളി​പ്പ​റ​മ്പി​ലെ ക​മ​ലാ​ക്ഷ​ൻ, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ വി​ശ്വാ​സ വ​ഞ്ച​ന​യ്ക്ക് കേ​സെ​ടു​ത്ത​ത്.