രാജപുരം: രാജപുരം സെന്റ് പയസ് ടെന്ത് കോളജിലെ പൂന്തോട്ടത്തിൽ അപൂര്‍വ ഇനത്തില്‍പ്പെട്ടതും ലോകത്തെ തന്നെ ഏറ്റവും വലിപ്പം കൂടിയതുമായ ചിത്രശലഭത്തെ കണ്ടെത്തി. കോളജിലെ വിദ്യാര്‍ഥികളാണ് ഈ അപൂര്‍വ ചിത്രശലഭത്തെ കണ്ടെത്തിയത്.
കോളജിലെ ജന്തുശാസ്ത്ര അധ്യാപകന് ഷിജു ജേക്കബ് നടത്തിയ പരിശോധനയിലാണ് ഈ ചിത്രശലഭം ചിത്രശലഭ ഇനത്തിൽപ്പെട്ട ഏറ്റവും വലുപ്പം കൂടിയതാണ് എന്നു കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂര്‍ ഗവ.കോളജിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപകരെ അറിയിക്കുകയും തുടര്‍ന്ന് അവര്‍ നടത്തിയ പരിശോധനയില്‍ ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വമായതും വലുപ്പം കൂടിയതുമായ ചിത്രശലഭമാണ് ഇത് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അറ്റ്ലസ് സില്‍ക്ക് മോത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചിത്രശലഭം ഉണങ്ങിയ തെങ്ങോല പോലെയാണ് കാണപ്പെടുന്നത്.
അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി
01:36 AM Oct 06, 2018 | Deepika.com