വാഴൂർ വ​ലി​യ​തോ​ട് വൃ​ത്തി​യാ​ക്കി

11:28 PM Oct 05, 2018 | Deepika.com
വാ​ഴൂ​ർ: സ്വ​ച്ഛ​താ ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴൂ​ർ വ​ലി​യ​തോ​ട് വൃ​ത്തി​യാ​ക്കി മു​ളം തൈ​ക​ൾ ന​ട്ടു. വ​നം വ​കു​പ്പും ശു​ചി​ത്വ​മി​ഷ​നും വാ​ഴൂ​ർ എ​സ്‌​വി​ആ​ർ​എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
വ​ലി​യ തോ​ട്ടി​ൽ ശാ​സ്താം​കാ​വ് പ​ടി​ക്ക​ൽ ന​ട​ന്ന തോ​ട് വൃ​ത്തി​യാ​ക്ക​ൽ പ​രി​പാ​ടി മു​ളം തൈ ​ന​ട്ട് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്ക​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി ബോ​ർ​ഡ് അം​ഗം കെ. ​ബി​നു എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി. ​ദേ​വി​ജ​ക്ക് മു​ളം തൈ​ക​ൾ കൈ​മാ​റി. ശു​ചി​ത്വ​മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ ഗോ​പ​കു​മാ​ർ ക​ങ്ങ​ഴ, നെ​ജി​മോ​ൾ റെ​നീ​ഷ്, പൊ​ൻ​കു​ന്നം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി ഫോ​റ​സ്റ്റ​ർ എം.​ടി. ടോ​മി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പ്രി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൃ​ക്ഷ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ബി​ജു, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ശി​വ​പ്ര​സാ​ദ്, റോ​യി പാ​റ​യ്ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.