കൂട്ടിക്കൽ: ചപ്പാത്ത് പാലത്തിൽ അപകട സാധ്യത വർധിക്കുന്നതിനാൽ കൈവരികൾ നിർമിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. കോട്ടയം - ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്റെ അതിർത്തിയിൽ ഇളംകാട് ടൗണിനു സമീപമാണ് പാലം അപകടാവസ്ഥയിലായിരിക്കുന്നത്.
കഴിഞ്ഞ മഴക്കെടുതിയിൽ ഇളംകാട്ടിലും മറ്റു സ്ഥലങ്ങളിലും ഉരുൾപൊട്ടി പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെയാണ് കൈവരികൾ നശിച്ചത്. ഒരു വശത്ത് പകുതിയിലധികം കൈവരികളാണ് നശിച്ചത്. ഇതേ തുടർന്ന് ഇവിടെ വള്ളികൾ വലിച്ചുകെട്ടി അപകടമുന്നറിയിപ്പ് നൽകിയ നിലയിലാണ്. വീതി കുറഞ്ഞ പാലത്തിലൂടെ കാൽനടയാത്രികർക്കൊപ്പം വാഹനങ്ങളും കടന്നു പോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് കൈവരി നിർമിക്കണം
10:03 PM Oct 04, 2018 | Deepika.com