കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ 197 -ാം മധ്യസ്ഥ കൊന്പ്രേര്യ തിരുനാളിനു കൊടിയേറി. കൊടിയേറ്റത്തിനും പൊന്തിഫിക്കൽ ദിവ്യബലിക്കും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറന്പിൽ മുഖ്യകാർമികത്വം വഹിച്ചു.
അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ വചന പ്രഘോഷണം നടത്തി. ഫാ. മാർട്ടിൻ അഴീക്കകത്ത്, ഫാ. മാനുവൽ കുത്തുകാട്ട്, ഫാ. ആന്റണി ഹാഷ്ബിൻ കാടാംപറന്പിൽ എന്നിവർ സഹകാർമികരായി. ഇന്ന് വൈകുന്നേരം 5.30ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി വചനപ്രഘോഷണം നൽകും.
എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ
01:23 AM Oct 04, 2018 | Deepika.com