നന്മയുടെ കൂട്ടായ്മയിൽ റോ​ഡ് ശു​ചീ​ക​രി​ച്ചു

11:18 PM Oct 02, 2018 | Deepika.com
പാ​ല​ക്കാ​ട്: നന്മ അ​ക​ത്തേ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വ​ന​ദി​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ റോ​ഡു​ക​ൾ ശു​ചീ​ക​രി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ഒ​ല​വ​ക്കോ​ട് താ​ണാ​വ് മു​ത​ൽ ധോ​ണി വ​രെ​യും ന​ട​ക്കാ​വ് റെ​യി​ൽ​വേ ഗേ​റ്റ് മു​ത​ൽ തോ​ട്ട​പ്പു​ര വ​രെ​യും ശു​ചീ​ക​ര​ണം ന​ട​ത്തി. പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഈ ​പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ലോ​ഡ് പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും , പോ​ലീ​സ്, റെ​യി​ൽ​വേ, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, ആ​രോ​ഗ്യ​വ​കു​പ്പ്, അ​ക​ത്തേ​ത്ത​റ, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളും മ​റ്റു 37 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.