കാക്കനാട്: പ്രളയാനന്തരം കാർഷികമേഖലയ്ക്കുണ്ടായ തകർച്ച നേരിടുന്നതിന് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സന്നദ്ധസേവന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്പതിന് പുത്തൻവേലിക്കര സ്റ്റേഷൻ കടവിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കും.
പ്രളയത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ ഏറെ കൃഷിനാശം സംഭവിച്ചിരുന്നു. കാർഷികവിളകൾക്ക് പ്രളയാനന്തരം ആവശ്യമായ പരിചരണവും കൃഷി ആരംഭിക്കുന്നതിനുള്ള സഹായവും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സന്നദ്ധസേവനമായി കർഷകർക്കു നൽകുന്നതാണ് പരിപാടി. സ്ഥലസന്ദർശനം നടത്തി മരുന്നുതളി, തൈ നടീൽ, ജൈവവസ്തുക്കൾ ചേർത്ത് മണ്ണ് പാകപ്പെടുത്തൽ, ഫലഭൂയിഷ്ഠത വർധിപ്പിക്കൽ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുകയെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചു.
കൃഷിപരിപാലനം: ഉദ്ഘാടനം ഇന്ന്
01:27 AM Oct 02, 2018 | Deepika.com