ചേർത്തല: ആയിരംതൈ ലിറ്റിൽ ഫ്ളവർ പള്ളിയിൽ പരിശുദ്ധാത്മ അഭിഷേക വിടുതൽ ധ്യാനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും ആരംഭിച്ചു.
നാലു വരെ ദിവസവും വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന. അഞ്ചിന് വൈകുന്നേരം 6.30ന് കൊടിയേറ്റ്. തുടർന്ന് ആഘോഷമായ ദിവ്യബലി. ആറിന് വൈകുന്നേരം 5.30നു പൊന്തിഫിക്കൽ ദിവ്യബലി. ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപറന്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രഥമ പ്രതിനിധിസംഗമം. ഏഴിന് തിരുനാൾദിനം. ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പ്രസുദേന്തിവാഴ്ച, പരിശുദ്ധ കുർബാനയുടെ ആശീർവാദം. രാത്രി എട്ടിന് കലാവിരുന്ന്.
ബൈക്ക് മോഷണം പോയതായി പരാതി
മങ്കൊന്പ്: ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയതായി പരാതി.
നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡിൽ ചേന്നങ്കരി അറുപതിൻപറന്പിൽ പ്രിൻസ്മോൻ ജോസഫിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. നെടുമുടി ബോട്ട്സ്റ്റേഷിലെ ബോട്ടു മാസ്റ്ററായ പ്രിൻസ് ഇന്നലെ രാവിലെ 9.30നു ജോലിക്കെത്തിയപ്പൊഴാണു സ്റ്റേഷനു സമീപം ബൈക്ക് പാർക്ക് ചെയ്തത്. ഉച്ചകഴിഞ്ഞു മൂന്നോടെ പാർക്കു ചെയ്ത സ്ഥലത്ത് ബൈക്ക് കാണാതായതോടെ നെടുമുടി പോലീസിൽ പരാതി നൽകുകയായിരുന്നു.
ആയിരംതൈ പള്ളിയിൽ തിരുനാൾ
10:33 PM Oct 01, 2018 | Deepika.com