കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ ഗാന്ധിസ്മൃതി കലാജാഥ സംഘടിപ്പിക്കുന്നു
12:55 AM Oct 01, 2018 | Deepika.com
തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികദിനം ആചരിക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ 150 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന കലാജാഥ ആറ്റിങ്ങൽ ഗാന്ധിസ്മൃതി മുതൽ തിരുവനന്തപുരം ഗാന്ധിപാർക്ക് വരെയുള്ള സ്ഥലങ്ങളിൽ പ്രയാണം നടത്തും. ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറുന്ന ആധുനിക കാലഘട്ടത്തിൽ വളരുന്ന തലമുറയ്ക്ക് ഗാന്ധിജിയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി മഹാത്മജിയുടെ ജീവിതയാത്രയിലെ സുപ്രധാന സന്ദർഭങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന തെരുവുനാടകവും ഫ്ളാഷ്മോബ് ഉൾപ്പെടെയുള്ള കലാപരിപാടികളും അവതരിപ്പിക്കും. രാവിലെ ഒൻപതിന് ആറ്റിങ്ങലിൽ കലാജാഥ ഉദ്ഘാടനം ചെയ്യും.