ആയാംകുടി: വിരുത്തകുളങ്ങര ഫാമിലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊതവ റ സെന്റ് സേവ്യേഴ്സ് ഹോസ്പിറ്റൽ, ആലുവ അശോകപുരം കാർമൽ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ആയാംകുടി ഗവണ്മെന്റ് എൽപി സ്കൂളിൽ സംഘടിപ്പിച്ചസൗജന്യ വൈദ്യപരിശോധന ക്യാന്പും മരുന്നുവിതരണ ഉദ്ഘാടനവും മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് പി.വി.സുനിൽ അധ്യക്ഷത വഹിച്ചു.മുൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മരാജു,ജോസ്തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
സൗജന്യ വൈദ്യപരിശോധന ക്യാന്പ്
11:44 PM Sep 28, 2018 | Deepika.com