വടുവൻചാൽ: വട്ടത്തുവയൽ സംഗ്താമരിയ ആശ്രമത്തോടനുബന്ധിച്ച് അനുരജ്ഞന മനശാസ്ത്ര കൗണ്‍സലിംഗ് ആൻഡ് സൈക്കോതെറപ്പി സെന്റർ പ്രവർത്തനം ആരംഭിച്ചു.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. യമുന ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ സഭ സെന്റ് സോമസ് പ്രൊവിൻസ് പ്രൊവിൻഷൽ റവ. ഡോ. ജോബി ഇടമുറിയിൽ സിഎസ്ടി അധ്യക്ഷത വഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.യു. ജോർജ്, അന്പലവയൽ പഞ്ചായത്ത് അംഗം സുബൈദ ആലക്കുന്നേൽ, മുപ്പൈനാട് പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ, മുപ്പൈനാട് പഞ്ചായത്ത് അംഗങ്ങളായ പി. ഹരിഹരൻ, പി.സി. ഹരിദാസൻ, ബിജെപി മണ്ഡലം പ്രസിഡന്റ് കെ. വേണു, എം.സി. മുഹമ്മദ്, സി.ജെ. സെബാസ്റ്റ്യൻ, റവ.ഡോ. ജിമ്മി ആക്കാട്ട് സിഎസ്ടി, ഫാ. മാത്യൂ വയലാമണ്ണിൽ സിഎസ്ടി എന്നിവർ പ്രസംഗിച്ചു.
അനുരജ്ഞന മനശാസ്ത്ര സെന്റർ ഉദ്ഘാടനം
12:38 AM Sep 28, 2018 | Deepika.com