മണൽ കടത്തിയ ഡ്രൈവർ അറസ്റ്റിൽ
01:29 AM Sep 27, 2018 | Deepika.com
ശ്രീകണ്ഠപുരം: അനധികൃത മണൽ കടത്തിനിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പിക്കപ്പ് ജീപ്പ് ഡ്രൈവർ അറസ്റ്റിൽ. ഇരിക്കൂർ കോളോട്ടെ പുത്തൻപുരക്കൽ സജീറി (29) നെയാണ് ഇന്നലെ രാവിലെ ഇരിക്കൂർ എസ്ഐ പുരുഷോത്തമൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. നിടുവള്ളൂർ കടവിൽ നിന്ന് പിക്കപ്പ് ജീപ്പിൽ മണൽ കടത്തുന്നതിനിടെ പോലീസ് തടഞ്ഞപ്പോൾ ജീപ്പ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.