റോഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം

11:02 PM Sep 26, 2018 | Deepika.com
കു​മ​രം​പു​ത്തൂ​ർ: മൈ​ലാം​പാ​ടം- മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് കോ​ള​ജ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ് ഈ ​റോ​ഡ്. ഇ​ക്ക​ഴി​ഞ്ഞ മ​ഴ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യും കൂ​ട്ടി.

അ​ക്കി​പ്പാ​ടം, എ​ടേ​രം, പ​യ്യ​ന​ടം, വെ​ള്ള​പ്പാ​ടം, കാ​ര​പ്പാ​ടം എ​ന്നീ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്. ബ​സു​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ടാ​ക്സി​ക​ളു​മ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.