യു​എ​ൻ​ഡി​പി പ്ര​തി​നി​ധി​ക​ൾ ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

10:34 PM Sep 26, 2018 | Deepika.com
ഇ​ടു​ക്കി: യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം പ്ര​തി​നി​ധി​ക​ൾ ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലു​ണ്ടാ​യ വ്യാ​പ​ക​നാ​ശ ന​ഷ്ടം, ജീ​വാ​പാ​യം, ജീ​വ​നോ​പാ​ധി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ന​ര​ധി​വാ​സ പ്ര​ശ്ന​ങ്ങ​ളി​ൽ ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം പ്ര​തി​നി​ധി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. പു​ന​ര​ധി​വാ​സം, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, തൊ​ഴി​ൽ​മേ​ഖ​ല എ​ന്നി​വ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി

യു​എ​ൻ​ഡി​പി സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജോ ​ജോ​ണ്‍ ജോ​ർ​ജ്, ഒ​ഡി​ഷ സ്റ്റേ​റ്റ് ഹെ​ഡ് അ​ഭ മി​ശ്ര, ഡി​സാ​സ്റ്റ​ർ ആ​ന്‍റ് റി​സ്ക് റി​ഡ​ക്ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് ര​ഞ്ജി​നി മു​ഖ​ർ​ജി എ​ന്നി​വ​രാ​ണ് ജി​ല്ലാ​ക​ള​ക്ട​റും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് സം​ഘം ചെ​റു​തോ​ണി പാ​ലം, ഗാ​ന്ധി​ന​ഗ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

കൊ​ന്ന​ത്ത​ടി​യി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽനി​ന്നു പ്ര​തി​നി​ധി​ക​ൾ വി​വ​ര​ങ്ങ​ളാ​രാ​ഞ്ഞു. യു​എ​ൻ​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​ബ്ദു​ൾ നൂ​ർ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.