വെ​മ്പാ​യ​ത്ത് ക്ര​ഷ​ർ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

01:14 AM Sep 26, 2018 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : വെ​മ്പാ​യ​ത്ത് ക്ര​ഷ​റി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഉ​ട​മ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ മ​ർ​ദി​ക്കു​ക​യും ക​മ്പി​പാ​ര​യും ബി​യ​ർ കു​പ്പി​യും ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പൂ​വ​ത്തൂ​ർ ചി​റ​ക്ക​ര വീ​ട്ടി​ൽ റാ​ഷി​ദ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 17 നാ​ണ് വെ​മ്പാ​യം ക​റ്റ​യി​ലെ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഏ​ഴു പേ​ര​ട​ങ്ങു​ന്ന സം​ഘം മാ​രു​തി ഒ​മാ​നി​യി​ൽ എ​ത്തു​ക​യും ഉ​ട​മ അ​ബ്ദു​ൽ ഖ​രിം, ജീ​വ​ന​ക്കാ​രാ​യ ജി​തി​ൻ, ആ​ദ​ർ​ശ്, ജി​നു എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യും ജി​തി​നെ ക​മ്പി പാ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ജി​നു​വി​നെ ബീ​യ​ർ കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ഒ​ളി​ൽ പോ​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് റാ​ഷി​ദ്. ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പേ​ലീ​സ് മേ​ധാ​വി​യ്ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ഇ​ന്ന​ലെ വ​ട്ട​പ്പാ​റ എ​സ്ഐ ഷി​ബു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പ്ലാ​ക്കി​ഴ് നി​ന്നും നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.