ട്രെ​യി​ൻ യാ​ത്ര​ക്കാ​രന് മ​യ​ക്ക് ബി​സ്‌​ക​റ്റ് ന​ല്‍​കി സ്വ​ര്‍​ണ​മോ​തി​ര​വും പ​ണ​വും ക​വ​ര്‍​ന്നു

01:39 AM Sep 25, 2018 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: തീ​വ​ണ്ടി യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ മ​യ​ക്ക് ബി​സ്‌​ക​റ്റ് ന​ല്‍​കി മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം സ്വ​ര്‍​ണ​മോ​തി​ര​വും പ​ണ​വും ക​വ​ര്‍​ന്ന​താ​യി പ​രാ​തി. പാ​ല​ക്കാ​ട് അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി അ​രു​ണ്‍ (25) ആ​ണ് ക​വ​ര്‍​ച്ച​ക്ക് ഇ​ര​യാ​യ​ത്. ഒ​ന്ന​ര​പ​വ​ന്‍റെ മോ​തി​രം, വാ​ച്ച്, ര​ണ്ടാ​യി​രം രൂ​പ​യും എ​ടി​എം കാ​ര്‍​ഡും അ​ട​ങ്ങി​യ പേ​ഴ്‌​സ് എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​രു​ണി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​രു​ണി​നെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​രു​ൺ പ​റ​യു​ന്ന​തി​ങ്ങ​നെ ""19ന് ​ജോ​ലി തേ​ടി മും​ബൈ​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു താ​ൻ. ജോ​ലി ശ​രി​യാ​കാ​ത്ത​തി​നാ​ൽ‌ നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ല്‍ നി​ന്ന് ഹാ​പ്പ എ​ക്സ്പ്ര​സി​ൽ ക​യ​റി. ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​യി​രു​ന്നു യാ​ത്ര.
തീ​വ​ണ്ടി ഗോ​വ​ക്കെ​ത്തു​ന്ന​തി​ന് മു​മ്പാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്ന ഒ​രാ​ളെ പ​രി​ച​യ​പ്പെ​ട്ടു. ഇ​യാ​ള്‍ ന​ല്‍​കി​യ ബി​സ്‌​ക​റ്റ് ക​ഴി​ച്ച ശേ​ഷം ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് ബോ​ധം വ​ന്ന​ത്.'' തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫി​ന് പ​രാ​തി ന​ല്‍​കി.