പെരുവ: ഡാമുകൾ തുടരെ തുറന്നു വിട്ട് പ്രളയത്തിന്റെ ആക്കം കൂട്ടിയെന്നാരോപിച്ച് എൽഡിഎഫ് സർക്കാരിനെതിരേ ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് മുളക്കുളം വില്ലേജ് ഓഫീസിനു മുൻപിൽ ജനകീയ ധർണ നടത്തും.
സർക്കാരിന്റെ അനാസ്ഥയെപ്പറ്റി ജുഡീഷൽ അന്വേഷണം നടത്തുക, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാൻ സർവകക്ഷി മേൽനോട്ടം ഏർപ്പെടുത്തുക, ദുരിതാശ്വാസ വിതരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രളയബാധിതരെയും ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ജനകീയ ധർണ നടത്തുന്നതെന്ന് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ബിജെപി ജനകീയ ധർണ നടത്തും
11:12 PM Sep 23, 2018 | Deepika.com