കുറുവ ദ്വീപിന്റെ പാൽവെളിച്ചം ഭാഗത്ത് റാഫ്റ്റിംഗ് തുടങ്ങി
12:21 AM Sep 23, 2018 | Deepika.com
മാനന്തവാടി: കുറുവ ദ്വീപിന്റെ പാൽവെളിച്ചം ഭാഗത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ റാഫ്റ്റിംഗ് തുടങ്ങി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗണ്‍സിലർ ഹരി ചാലിഗദ്ദ, ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, കുറുവ വിനോദസഞ്ചാരകേന്ദ്രം മാനേജർ വി.ജെ. ഷിജു എന്നിവർ പങ്കെടുത്തു. മുളയിൽ തീർത്ത മൂന്ന് ചങ്ങാടങ്ങളും പാൽവെളിച്ചം ഭാഗത്തു സഞ്ചാരികൾക്കായി തയാറാക്കിയിട്ടുണ്ട്. രണ്ട് ചങ്ങാടങ്ങൾ കൂടി ഉടൻ സജ്ജമാക്കും.