രോ​ഗി​​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മ​ഞ്ഞ​പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മ​ര​ങ്ങ​ൾ

01:24 AM Sep 22, 2018 | Deepika.com
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തോ​ടെ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ആ​ശു​പ​ത്രി വ​ള​പ്പി​ലെ മാ​വു​ക​ളാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സേ​ന ഇ​വി​ടെ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ചി​കി​ത്സ തേ​ടി​വ​ന്ന വീ​ട്ട​മ്മ​യു​ടെ ത​ല​യി​ൽ മ​ര​ത്തി​ന്‍റെ ക​ന്പ് ഒ​ടി​ഞ്ഞ് വീ​ണ് സാ​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. ഇ​വ​രു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​ക​ൾ​ക്കും പ​രിക്കേ​റ്റി​രു​ന്നു. കൂ​ടാ​തെ മാ​വി​ൽ നി​ന്നും പു​ഴു​ക്ക​ൾ താ​ഴെ നി​ൽ​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്. മ​ര​ത്തി​ന്‍റെ ഇ​ല​ക​ളും ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന ചെ​റു​ക​ന്പു​ക​ളും കെ​ട്ടി​ട​ത്തി​ലും മേ​ഞ്ഞി​രി​ക്കു​ന്ന ഷീ​റ്റി​ലും വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​റു​ണ്ട്.
കെ​ട്ടി​ട​ത്തി​നും ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.