പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ

12:43 AM Sep 22, 2018 | Deepika.com
പൂ​വാ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച മൂ​ന്നു​പേ​രെ പൂ​വാ​ർ പോ​ലീ​സ് പി​ടി​കൂ​ടി.
പൂ​വാ​ർ റി​സ്വാ​ൻ മ​ൻ​സി​ലി​ൽ ഹ​ലീ​ൽ​റ​ഹ്മാ​ൻ(48), എ​രി​ക്ക​ലു​വി​ള വി​എം കോ​ട്ടേ​ജി​ൽ രാ​ജു(55), പു​ല്ലു​വി​ള സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് പൂ​വാ​ർ എ​സ്ഐ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. പൂ​വാ​ർ ആ​റ്റു​പു​റം പാ​ലം​റോ​ഡി​ന്‍റെ വ​ശ​ത്തു മ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ന്ന​ത്.
പ​ലം​റോ​ഡി​ൽ പ​തി​വാ​യി ഇ​വ​ർ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​റു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​ലി​ന്യ ന​ക്ഷേ​പം പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സു​ക​ളെ മ​ലി​ന​മാ​ക്കി. ഹോ​ട്ട​ൽ മാ​ലി​ന്യ​വും ഇ​റ​ച്ചി​വെ​ട്ടു​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​വും ഉ​ൾ​പ്പെ​ടെ വ​ൻ​തോ​തി​ലാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഇ​വ​യു​ടെ ദു​ർ​ഗ​ന്ധ​ത്താ​ൽ ജ​ന​ങ്ങ​ൾ​ക്ക് പാ​ലം​റോ​ഡു​വ​ഴി ക​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ഇ​തി​നെ​തി​രെ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.