ദുർഗ്-പുരി എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

12:14 AM Jun 10, 2023 | Deepika.com
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ നു​​​​വാ​​​​പാ​​​​ഡ ജി​​​​ല്ല​​​​യി​​​​ൽ ദു​​​​ർ​​​​ഗ്-​​​​പു​​​​രി എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നി​​​​ന്‍റെ ബി3 ​​​​എ​​​​സി കോ​​​​ച്ചി​​​​ൽ തീ ​​​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തു പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി.

ട്രെ​​​​യി​​​​ൻ ഖ​​​​രി​​​​യാ​​​​ർ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം എ​​​​സി കോ​​​​ച്ചി​​​​ലെ ബ്രേ​​​​ക്ക് പാ​​​​ഡി​​​​ലാ​​​​ണു തീ ​​​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​യു​​​​ട​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ ചി​​​​ല​​​​ർ കോ​​​​ച്ചി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടി. തീ ​​​​അ​​​​ണ​​​​ച്ച് ഒ​​​​രു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ട്രെ​​​​യി​​​​ൻ യാ​​​​ത്ര തു​​​​ട​​​​ർ​​​​ന്ന​​​താ​​​യി ഈ​​​സ്റ്റ് കോ​​​സ്റ്റ് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ബ​​​​ഹ​​​​നാ​​​​ഗ ബ​​​​സാ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​സ​​​​മീ​​​​പം മൂ​​​​ന്നു ട്രെ​​​​യി​​​​നു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് 288 പേ​​​​ർ മ​​​​രി​​​​ച്ച​​​​ത് ജൂ​​​​ൺ ര​​​​ണ്ടി​​​​നാ​​​​യി​​​​രു​​​​ന്നു.