+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി നുഷ്റത്ത് സുരക്ഷിതയായി തിരിച്ചെത്തി

മു​​​​​ബൈ: ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി നു​​​​​ഷ്‌റത്ത് ഭാ​​​​​റൂ​​​​​ച്ച തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി. ഇ​​​​​സ്രയേ​​​​​ലി​​​​​ൽ സെ​​​​​
ന​ടി നുഷ്റത്ത് സുരക്ഷിതയായി തിരിച്ചെത്തി
മു​​​​​ബൈ: ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി നു​​​​​ഷ്‌റത്ത് ഭാ​​​​​റൂ​​​​​ച്ച തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി. ഇ​​​​​സ്രയേ​​​​​ലി​​​​​ൽ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 28 മു​​​​​ത​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഏ​​​​​ഴു​​​​​വ​​​​​രെ ന​​​​​ട​​​​​ന്ന ഹൈ​​​​​ഫ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ഫി​​​​​ലിം ഫെ​​​​​സ്റ്റി​​​​​വ​​​​​ലി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ന​​​​​ടി. എ​​​​​ന്നാ​​​​​ൽ, യു​​​​​ദ്ധം പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ അ​​​​​വി​​​​​ടെ കു​​​​​ടു​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്ക് നു​​​​​ഷ്റ​​​​​ത്തു​​​​മാ​​​​യു​​​​ള്ള ബ​​​​​ന്ധം ഇ​​​​​ട​​​​​യ്ക്കു ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. പി​​​​​ന്നീ​​​​​ട് താ​​​​ര​​​​ത്തി​​​​ന്‍റെ ടീം ​​​​എം​​​​​ബ​​​​​സി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് നു​​​ഷ്റ​​​​​ത്തി​​​​​നെ നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ട് വി​​​​​മാ​​​​​നം ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ക​​​​​ണ​​​​​ക്‌ഷൻ ഫ്ളൈ​​​​​റ്റി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ മും​​​​​ബൈ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് മാ​​​​​നേ​​​​​ജ​​​​​ർ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

2009ൽ ​​​​ക​​​​​ൽ കി​​​​​സ്നേ ദേ​​​​​ഖാ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​യാ​​​​ണ് നു​​​ഷ്റ​​​ത്ത് അ​​​​​ഭി​​​​​ന​​​​​യ​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ന്ന​​​​​ത്. ലൗ ​​​​​സെ​​​​​ക്സ് ഓ​​​​​ർ ദോ​​​​​ഖ, പ്യാ​​​​​ർ കാ ​​​​​പ​​​​​ഞ്ച്നാ​​​​​മ, പ്യാ​​​​​ർ കാ ​​​​​പ​​​​​ഞ്ച്നാ​​​​​മ 2, തു ​​​​​ജൂ​​​​​ട്ടി മേ ​​​​​മാ​​​​​ക്ക​​​​​ർ തുടങ്ങിയ സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ൽ വേ​​​​​ഷ​​​​​മി​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ഓ​​​​​ഗ​​​​​സ്റ്റ് 25ന് ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ​അ​​​​​കേ​​​​​ല്ലി​​ എന്ന ചിത്രം ഹൈ​​​​​ഫ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ഫി​​​​​ലിം ഫെ​​​​​സ്റ്റി​​​​​വ​​​​​ലി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കപ്പെട്ടിരുന്നു.