ശ്രീനഗർ: ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ(എൽഎഎച്ച്ഡിസി) തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനു വിജയം.
30 അംഗ കൗൺസിലിൽ ഫലം പ്രഖ്യാപിച്ച 24 സീറ്റിൽ നാഷണൽ കോൺഫറൻസ് 11ഉം കോൺഗ്രസ് എട്ടും സീറ്റ് നേടി. ബിജെപിക്ക് രണ്ടിടത്തു മാത്രമാണു വിജയിക്കാനായത്. മൂന്നു സ്വതന്ത്രരും വിജയിച്ചു. ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണിത്.