ചൈനീസ് കേബിളുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് രാജീവ് ചന്ദ്രശേഖർ

12:13 AM Jun 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്കാ​യി ചൈ​ന​യി​ൽ നി​ർ​മി​ച്ച ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഇ​ന്ത്യ​യി​ൽ നി​ര​വ​ധി ക​ന്പ​നി​ക​ൾ കേ​ബി​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തി​നാ​ണ് ചൈ​ന​യി​ൽ​നി​ന്നു വാ​ങ്ങി​യ​തെ​ന്ന് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ക്ക​ണം. ഇ​തു​വ​രെ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ബി​ളി​ന്‍റ ആ​കെ വി​ല​യു​ടെ 70 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ഉ​ത്പ​ന്നം ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കി​യ​തി​നാ​ൽ ഇ​ത് ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ല. മാ​ത്ര​മ​ല്ല ഈ ​കേ​ബി​ളി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് പ​ദ്ധ​തി പ​ങ്കാ​ളി​യാ​യ കെ​എ​സ്ഇ​ബി 2019 ൽ​ത്ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ര​ണ്ട് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ ഒ​പ്റ്റി​ക്ക​ൽ ഗ്രൗ​ണ്ട് വ​യ​ർ കേ​ബി​ളു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ​നി​ന്ന് വാ​ങ്ങി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല 220 കെ​വി ലൈ​നി​ന് കെ​എ​സ്ഇ​ബി വാ​ങ്ങു​ന്ന കേ​ബി​ളി​ന്‍റെ ആ​റു മ​ട​ങ്ങ് അ​ധി​ക വി​ല​യാ​ണ് എ​ൽ​എ​സ് കേ​ബി​ൾ​സ് ഈ​ടാ​ക്കി​യി​ട്ടു​ള്ള​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​താ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.