രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി തള്ളി

01:28 AM May 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം രാ​ഷ്‌​ട്ര​പ​തി​ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണു പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി തള്ളിയ​ത്.

മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ​ക്കൊ​ണ്ട് ന​ട​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ സി.​ആ​ർ. ജ​യ​സു​കി​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.