മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ വീടു വളഞ്ഞ് പ്രതിഷേധക്കാർ

01:05 AM May 27, 2023 | Deepika.com
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി രാ​​ജ്കു​​മാ​​ർ ര​​ഞ്ജ​​ൻ സിം​​ഗി​​ന്‍റെ വീ​​ടു വ​​ള​​ഞ്ഞ് ജ​​ന​​ക്കൂ​​ട്ടം. ഇം​​ഫാ​​ൽ ഈ​​സ്റ്റ് ജി​​ല്ല​​യി​​ലെ മ​​ന്ത്രി​​യു​​ടെ വീ​​ടാ​​ണ് ജ​​ന​​ക്കൂ​​ട്ടം വ​​ള​​ഞ്ഞ​​ത്.

എ​​തി​​ർ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്നു ത​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു വ്യാ​​ഴാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ കോം​​ഗ്ബ മേ​​ഖ​​ല​​യി​​ലെ വീ​​ട് ജ​​ന​​ക്കൂ​​ട്ടം വ​​ള​​ഞ്ഞ​​ത്. സു​​ര​​ക്ഷാ​​സേ​​ന ക​​ണ്ണീ​​ർ​​വാ​​ത​​കം ഉ​​പ​​യോ​​ഗി​​ച്ച് ജ​​ന​​ക്കൂ​​ട്ട​​ത്തെ പി​​രി​​ച്ചു​​വി​​ട്ടു.

ഈ ​​സ​​മ​​യം മ​​ന്ത്രി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മ​​ന്ത്രി​​യു​​ടെ വീ​​ടി​​നു നാ​​ശ​​ന​​ഷ്ട​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ഇ​​ന്ന​​ർ മ​​ണി​​പ്പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന രാ​​ജ്കു​​മാ​​ർ ര​​ഞ്ജ​​ൻ സിം​​ഗ് പ്ര​​മു​​ഖ ബി​​ജെ​​പി നേ​​താ​​വാ​​ണ്.

ബി​​ഷ്ണു​​പു​​ർ ജി​​ല്ല​​യി​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യും കു​​ക്കി ഗോ​​ത്ര​​വി​​ഭാ​​ഗ​​വും ത​​മ്മി​​ൽ വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ബു​​ധ​​നാ​​ഴ്ച മ​​ണി​​പ്പു​​ർ പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി കോ​​ൻ​​തൗ​​ജം ഗോ​​വി​​ന്ദാ​​സി​​ന്‍റെ ബി​​ഷ്ണു​​പു​​രി​​ലെ വീ​​ട് ജ​​ന​​ക്കൂ​​ട്ടം ആ​​ക്ര​​മി​​ച്ചി​​രു​​ന്നു.