സർക്കാരിന്‍റെ ഭാവി ലോക്സഭാ ഫലത്തെ ആശ്രയിച്ച്: കുമാരസ്വാമി

12:58 AM May 26, 2023 | Deepika.com
ബം​​​​ഗ​​​​ളു​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ത്തി​​​​ലെ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​വി ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ജ​​​​ന​​​​താ​​​​ദ​​​​ൾ (എ​​​​സ്) നേ​​​​താ​​​​വും മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി.

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്നും ആ​​​രെ​​​ങ്കി​​​ലും ഏ​​​തെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്കു കാ​​​ലു​​​മാ​​​റു​​​മെ​​​ന്ന് അ​​​ർ​​​ഥ​​​മാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മേ ഉ​​​ണ്ടാ​​​കു എ​​​ന്ന​​​തി​​​ൽ ഒ​​​രു വ്യ​​​ക്ത​​​ത​​​യു​​​മി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് എ​​​ന്തും സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്നും ജ​​​ന​​​താ​​​ദ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ കു​​​മാ​​​ര​​​സ്വാ​​​മി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ നേ​​​രി​​​ട്ട ജ​​​​ന​​​​താ​​​​ദ​​​​ളി​​​ന് ഇ​​​ത്ത​​​വ​​​ണ 19 സീ​​​റ്റു​​​ക​​​ളി​​​ൽ​​​മാ​​​ത്ര​​​മാ​​​ണ് വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് ശ്ര​​​ദ്ധ​​​ കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു കു​​​മാ​​​ര​​​സ്വാ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.