കോൽക്കത്ത: ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരേ കുടുംബത്തിലെ മൂന്നു സ്ത്രീകൾ മരിച്ചു.
കോൽക്കത്തയിൽനിന്ന് 26 കിലോമീറ്റർ അകലെ ബഡ്ജിലുണ്ടായ അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. അറുപത്തിയഞ്ചുകാരിയും മകളും പത്തുവയസുള്ള കൊച്ചുമകളുമാണു മരിച്ചത്.
പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്നു സ്ത്രീകൾ മരിച്ചു
12:17 AM May 23, 2023 | Deepika.com