ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം

12:42 AM May 22, 2023 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​സ്തി ഫെ​​​ഡ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ബ്രി​​​ജ് ഭൂ​​​ഷ​​​ൻ ശ​​​ര​​​ൻ സിം​​​ഗി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗു​​​സ്തി താ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം ഒ​​​രു മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി.

സ​​​മ​​​ര​​​ത്തി​​​ന് പി​​​ന്തു​​​ണ ഉ​​​റ​​​പ്പി​​​ച്ചും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ഹ​​​രി​​​യാ​​​ന​​​യി​​​ലെ റൊ​​​ഹ്ത​​​ക്കി​​​ൽ ഖാ​​​പ്പ് പ​​​ഞ്ചാ​​​യ​​​ത്ത് ചേ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ ഗു​​​സ്തി താ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് വ​​​ലി​​​യ തോ​​​തി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ, വി​​​വി​​​ധ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലും സം​​​ഘ​​​ങ്ങ​​​ളി​​​ലും ഉ​​​ള്ള​​​വ​​​ർ ഇ​​​ന്ന് ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ സ​​​മ​​​ര​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി എ​​​ത്തി.

പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​നു മു​​ന്നി​​ൽ വ​​നി​​താ പ​​ഞ്ചാ​​യ​​ത്ത് ന​​ട​​ത്തും

പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​നു മു​​ന്നി​​ൽ മേ​​യ് 28നു ​​വ​​നി​​താ പ​​ഞ്ചാ​​യ​​ത്ത് ന​​ട​​ത്തു​​മെ​​ന്നു ഖാ​​പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​ഖ്യാ​​പി​​ച്ചു. അ​​ന്നേ​​ദി​​വ​​സ​​മാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്.